തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ബന്ധപിരിവ് അധികാര ദുര്‍വിനിയോഗം: വിഎസ്

single-img
22 June 2012

സി.എച്ച് മുഹമ്മദ് കോയയുടെ പേരില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ നടത്തുന്ന ട്രസ്റ്റിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു നിര്‍ബന്ധ പിരിവു നടത്തുന്നത് അധികാര ദുര്‍വിനിയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സിഎച്ച് ട്രസ്റ്റിനു മൂന്നു ലക്ഷം രൂപവരെ സംഭാവന ചെയ്യാമെന്ന് സിഎച്ചിന്റെ പുത്രന്‍ മന്ത്രിയായ വകുപ്പാണ് ഉത്തരവിട്ടത്. സംഭാവന നല്‍കാവുന്നതാണെന്ന് ഉത്തരവിറക്കുകയും തുക നല്‍കണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പില്‍ വാക്കാല്‍ നിര്‍ബന്ധിക്കുകയുമാണ്. ഇതു സംഭാവനയല്ല. നിര്‍ബന്ധ പിരിവാണ്. സംഭാവന ഇഷ്ടമുള്ളവര്‍ നല്‍കിയാല്‍ മതിയെന്നു പറഞ്ഞു മുഖ്യമന്ത്രിക്ക് ഇതില്‍നിന്നു കൈകഴുകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.