തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണം

single-img
22 June 2012

മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ വിജിലൻസ് അന്വേഷണം. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്മേലാണു കേസ്.വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ജയനന്ദകുമാറിന്റ ഓഫീസില്‍ റെയ്ഡ് നടത്തി കൈക്കൂലി വാങ്ങിയ രേഖകള്‍ കണ്ടെത്തിയ വിജിലൻ ഉദ്യോഗസ്ഥനെ മന്ത്രി ഭീഷണിപ്പെടുത്തിയെന്നാണു കേസ്.നാനോ എക്‌സല്‍ കമ്പനിയില്‍ നിന്നും രണ്ട് കോടി രൂപ  കൈക്കൂലി വാങ്ങിയ കേസിലും ജയനന്ദകുമാർ പ്രതിയായി.തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തോമസ് ഐസക് പറഞ്ഞു.