ടി.പി വധം: പ്രതിപ്പട്ടികയിൽ 70 പേർ

single-img
22 June 2012

കണ്ണൂർ:ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിപ്പട്ടിക ഇനിയും നീളാൻ ഇടയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.ഇതിൽ ഒളിവിൽ കഴിയുന്ന കുഞ്ഞനന്തനെ രക്ഷപ്പെടാൻ സഹായിച്ചവരുൾപ്പെടെ എഴുപതു പേർ ഉണ്ടാകുമെന്നും പറയുന്നുണ്ട്.കുഞ്ഞനന്തനെ സഹായിച്ച 14 പേർ പോലീസ് നിരീക്ഷണത്തിലാണെന്നും ഇവരുടെ പങ്ക് തെളിഞ്ഞാൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.ഇതു വരെ 47 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.