പരസ്യ സംവാദത്തിന് പ്രണബിന് സാംഗ്മയുടെ വെല്ലുവിളി

single-img
22 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുമ്പ് യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയുമായി സംവാദം നടത്താന്‍ തയാറാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പി.എ. സംഗ്മ വെല്ലുവിളിച്ചു. ജനാധിപത്യസംവിധാനത്തില്‍ സംവാദം അത്യാവശ്യമാണെന്നു സംഗ്മ ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി അഭിമുഖീകരിക്കുകയും കുംഭകോണങ്ങള്‍ വെളിച്ചത്തു വരാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ സംവാദത്തിനു പ്രസക്തിയേറുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നു സംഗ്മ അവകാശപ്പെട്ടു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ശിവസേന തലവന്‍ ബാല്‍ താക്കറെയുമായും കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് രഹസ്യബാലറ്റുവഴിയാണു നടത്തുന്നത്. രഹസ്യബാലറ്റ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നതു മനഃസാക്ഷി വോട്ട് എന്നാണ്. ഞാന്‍ മനഃസാക്ഷി വോട്ടില്‍ വിശ്വസിക്കുന്നു.- സംഗ്മ പറഞ്ഞു. ആദിവാസികളുടെ കാര്യത്തില്‍ സംഭവിച്ച ചരിത്രപരമായ തെറ്റുകള്‍ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭൂമിയും വനവും പ്രകൃതിവിഭവങ്ങളും മടക്കിത്തരണമെന്നു രാഷ്ട്ര മനഃസാക്ഷിയോട് അഭ്യര്‍ഥിക്കുകയാണെന്നും അതിനാല്‍ ദയവായി ഞങ്ങളെ അംഗീകരിക്കണമെന്നും അദ്ദേഹം അഭല്‍ര്‍ത്ഥിച്ചു.