രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

single-img
22 June 2012

കൊച്ചി:വിദേശ നാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്.ഡോളറിന്റെ ആവശ്യം വർദ്ധിക്കുന്നതാണ് രൂപയുടെ മൂല്യം കുറയാൻ കാരണം.ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് രൂപയുടെ വിനിമയ നിരക്ക് താഴുന്ന സൂചനയാണ് പ്രതിഭലിക്കുന്നത്.വിദേശ കറന്‍സി വിപണികളില്‍ യൂറോയ്ക്കെതിരെ ഡോളര്‍ ശക്തി നേടുന്നതും രൂപയ്ക്ക് തിരിച്ചടിയാവുന്നുണ്ട്.രൂപയുടെ ഇടിവിന് ചുവടുപിടിച്ച് ഓഹരി വിപണിയിലും വെള്ളിയാഴ്ച്ച തുടക്കത്തില്‍ തന്നെ ഇടിവാണ് രേഖപ്പെടുത്തിയത്.