രാഷ്ട്രപതി പിന്തുണ കേന്ദ്രനയങ്ങള്‍ക്കുള്ള അംഗീകാരമല്ല: പിണറായി

single-img
22 June 2012

രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചതു കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള അംഗീകാരമായി കാണേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇരു മുന്നണികളും മത്സരിപ്പിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥികളില്‍ സ്വീകാര്യനായ വ്യക്തിക്കു പിന്തുണ നല്കുമെന്നു സിപിഎം നേരത്തെ നിലപാടു സ്വീകരിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ എന്തെങ്കിലും തെറ്റായ നയങ്ങള്‍ സ്വീകരിച്ചാല്‍ സിപിഎം അതിനെ അംഗീകരിക്കുമെന്നു കരുതേണെ്ടന്നും പിണറായി പറഞ്ഞു.