രാജാ പരവ്വേസ് അഷറഫ് പാക് പ്രധാനമന്ത്രി

single-img
22 June 2012

ഇസ്ലാമാബാദ്:പാകിസ്താന്റെ 25-ാമത് പ്രധാനമന്ത്രിയായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി.) നേതാവ് രാജാ പര്‍വേസ് അഷ്‌റഫ് തിരഞ്ഞെടുക്കപ്പെട്ടു. നാഷനല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ അഷ്റഫിന് 211 വോട്ടു ലഭിച്ചപ്പോൾ എതിര്‍സ്ഥാനാര്‍ഥി പാകിസ്താന്‍ മുസ്‌ലിംലീഗിലെ (നവാസ്) സര്‍ദാര്‍ മെഹ്ത്താബ് അഹമ്മദ്ഖാന്‍ അബ്ബാസിക്ക് 89 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് പര്‍വേശ് അഷ്‌റഫ്. ഗിലാനി മന്ത്രിസഭയില്‍ ജല – വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.നേരത്തേ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന മഖ്ദൂം ഷഹാബുദ്ദീന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരുന്ന വ്യാഴാഴ്ച അറസ്റ്റ് വാറന്‍റ് ലഭിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിപദത്തിലേക്ക് രാജ പര്‍വേസിനു നറുക്കു വീണത്. അഴിമതിയുടെ പേരിൽ ആരോപണ വിധേയനായ അഷ്‌റഫിന് പ്രതിസന്ധിഘട്ടത്തില്‍ പാകിസ്ഥാനെ നയിക്കാനാവുമോ എന്ന ആശങ്ക തുടക്കത്തില്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്.