ഭരണത്തിലിരിക്കുമ്പോള്‍ കേസുകള്‍ പിന്‍വലിക്കുന്ന കീഴ്‌വഴക്കം നല്ലതല്ലെന്ന് കോടതി

single-img
22 June 2012

ഭരണത്തിലിരിക്കുമ്പോള്‍ കേസുകള്‍ പിന്‍വലിക്കുന്ന കീഴ്‌വഴക്കം നല്ലതല്ലെന്ന് കോടതി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ജി.കാര്‍ത്തികേയന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ അടക്കം നൂറിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ റോഡ് ഉപരോധക്കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഈ പരാമര്‍ശം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നും തലസ്ഥാന നഗരത്തില്‍ എത്തുന്നവരെ റോഡില്‍ മണിക്കൂറുകളോളം തടഞ്ഞ് നിര്‍ത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ 2010 മേയ് ആറിന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് തെളിവില്ലെന്നും കേസ് നിലനില്‍ക്കുന്നതിനാല്‍ മന്ത്രിമാരടക്കം നേതാക്കള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതിന് തടസം ഉണ്ടാകുന്നുവെന്നും കാണിച്ചാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.