മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യപ്രമേയം

single-img
22 June 2012

മുല്ലപ്പെരിയാര്‍ വിജയത്തില്‍ പുതിയ ഡാം നിര്‍മിക്കാനും അതുവരെ ജലനിരപ്പ് 120 അടിയായി താഴ്ത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്ന സ്വകാര്യപ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തെ പുരുഷന്‍ കടലുണ്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ച പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് അടുത്ത ദിവസത്തേക്കു മാറ്റിവച്ചു.കെ.കെ. ജയചന്ദ്രന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചു.