നിയമം നിയമത്തിന്റെ വഴിക്കെന്ന് കുഞ്ഞാലിക്കുട്ടി

single-img
22 June 2012

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലര്‍ക്കും പല അഭിപ്രായങ്ങളും പ്രവൃത്തിയുമാണ്. അതിന്റെ പിന്നാലെ പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും വിമര്‍ശനത്തിന് അതീതരല്ല. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് നല്ല അഭിപ്രായവും കേള്‍ക്കുന്നുണെ്ടന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച എന്‍എസ്എസിന്റെ അഭിപ്രായത്തോടു അദ്ദേഹം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.