കാബൂളിൽ ആഡംബര ഹോട്ടലിനു നേരെ താലിബാൻ ചാവേറാക്രമണം

single-img
22 June 2012

കാബൂൾ:അഫ്ഗാനിസ്ഥാനിലെ വടക്കൻ കാബൂളിലെ ഹോട്ടലിൽ താലിബാൻ ആക്രമണം.ആയുധങ്ങളുമായെത്തിയ മൂന്നു ചാവേറുകളാണ് ആക്രമണം നടത്തിയത്.ഏറ്റുമുട്ടലിൽ മൂന്നു ഹോട്ടൽ ജീവനക്കാരും ഒരു പോലീസുകാരനും രണ്ട് ചാവേറുകളും കൊല്ലപ്പെട്ടു. ഖര്‍ഗയിലെ തടാക തീരത്ത്‌ സ്‌ഥിതിചെയ്യുന്ന സ്‌പോഷ്‌മയ്‌ ഹോട്ടലിലാണ്‌ ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തീവ്രവാദികൾ കടന്നു കയറിയത്.ഹോട്ടലിനുള്ളില്‍ അകപ്പെട്ടുപോയ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ 18 പേരെ പോലീസ്‌ രക്ഷപ്പെടുത്തി. യു.എസ്‌ സഖ്യസേനയുടെ സഹായത്തോടെയാണ്‌ അഫ്‌ഗാന്‍ പോലീസ്‌ തീവ്രവാദികളെ നേരിട്ടതെന്ന്‌ കാബൂള്‍ പോലീസ്‌ ചീഫ്‌ മുഹമ്മദ്‌ അയൂപബ്‌ സലാങി പറഞ്ഞു.