പാര്‍ലമെന്റ് പുനസ്ഥാപിക്കില്ലെന്ന് ഈജിപ്ഷ്യന്‍ സൈന്യം

single-img
22 June 2012

മുസ്്‌ലിം ബ്രദര്‍ഹുഡിനു ഭൂരിപക്ഷമുണ്ടായിരുന്ന പാര്‍ലമെന്റ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഈജിപ്തിലെ ഇടക്കാല സൈനിക ഭരണകൂടം തള്ളി. ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി ജയിച്ചെന്നും മുര്‍സിക്ക് അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ട് കയ്‌റോയിലെ തഹ്‌റീര്‍ ചത്വരത്തില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി. സൈനിക ഭരണം നീട്ടിക്കൊണ്ടുപോകുന്നതിനും പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഈയിടെ സൈനിക ഭരണകൂടം കൊണ്ടുവന്ന ഇടക്കാല ഭരണഘടനയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.