വാഹനാപകടം :മലയാളി ബാലികയ്ക്ക് 26 ലക്ഷം നഷ്ട്ടപരിഹാരം

single-img
22 June 2012

അബുദാബി:വാഹനാപകടത്തിൽ ഇടത് കാലിലെ തള്ള വിരൽ നഷ്ട്ടപ്പെട്ട മലയാളി ബാലികയ്ക്ക് 1,70,000 ദിർഹം(26 ലക്ഷം രൂപ)നഷ്ട്ടപരിഹാരം നല്കാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. അബൂദബി സണ്‍റൈസ് സ്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയും പാലക്കാട് സ്വദേശികളായ പ്രകാശിന്റെയും രാജശ്രീയുടെയും മകളുമായ ഐശ്വര്യ പ്രകാശി(ആറ്)നാണ് 2011 മേയ് മൂന്നിന് അബൂദബി മുസഫ ശഅബിയയില്‍ വീടിന് മുന്നിൽ വെച്ച് മലയാളി ഓടിച്ച കാറിടിച്ച് അപകടം ഉണ്ടായത്.അബൂദബി മഫ്റഖ് ആശുപത്രിയില്‍ 20 ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞു. എന്നാൽ ഇടത് കാലിലെ തള്ളവിരല്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്ന് പ്രകാശ് ദുബൈ അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്സിലെ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന അബൂദബി കോടതിയില്‍ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. പ്രാഥമിക കോടതി 1,20,000 ദിര്‍ഹമാണ് വിധിച്ചത്. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് 1,70,000 നഷ്ടപരിഹാരം വിധിച്ചത്.