കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

single-img
22 June 2012

ഗുർഗോൺ:കുഴൽ കിണറിൽ വീണ അഞ്ചു വയസുകാരി മാഹി ഉപാധ്യായയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്.കിണറിനു സമീപം സമാന്തരമായി തുരങ്കം തീർത്ത് കുട്ടിയെ പുറത്തെടുക്കാൻ നടത്തുന്ന ശ്രമം പാറയുടെ സാന്നിദ്ധ്യത്തെത്തുടർന്ന് നിർത്തി വെച്ചു.പാറ ഡ്രില്‍ ചെയ്യുന്നത് അപകടമായതിനാല്‍ മറ്റു വഴികള്‍ നേടുകയാണ് രക്ഷാപ്രവര്‍ത്തകർ. സൈനികരടക്കം നൂറോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.കുട്ടിക്ക്‌ കൃത്രിമ ഓക്‌സിജനും നല്‍കുന്നുണ്ട്‌.അതിനിടെ കുട്ടിക്ക്‌ ആഹാരം നല്‍കാനുള്ള നീക്കവും കുട്ടിയുടെ പൊസിഷന്‍ അറിയാന്‍ ടെലിവിഷന്‍ ക്യാമറ ഇറക്കാനുള്ള നീക്കങ്ങളും പരജയപ്പെടുകയായിരുന്നു.കുഴല്‍ക്കിണറില്‍ വീണ് രണ്ട് മണിക്കൂറോളം കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നു എന്നും പിന്നീട് ഒന്നും അറിയാന്‍ സാധിച്ചില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.