ടി.പി.വധം: സി.എച്ച്. അശോകന്റെയും കെ.കെ.കൃഷ്ണന്റെയും റിമാന്‍ഡ് കാലാവധി നീട്ടി

single-img
21 June 2012

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകന്റെയും ഏരിയാ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്റെയും റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ഇരുവരുടെയും റിമാന്‍ഡ് കാലാവധി നീട്ടിയത്. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.