ട്വന്റി-20: സിംബാബ്‌വെ വീണ്ടും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു

single-img
21 June 2012

ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്‌വെ ദക്ഷിണാഫ്രിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ചു. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.2 ഓവറില്‍ 147 റണ്‍സിന് പുറത്തായി. കോളിന്‍ ഇന്‍ഗ്രാം (48), റിച്ചാര്‍ഡ് ലെവി (40) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ സിബാന്‍ഡ (58), ഹാമില്‍ട്ടണ്‍ മാസകഡ്‌സ (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 176 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ 38 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലും ദക്ഷിണാഫ്രിക്കയെ സിംബാവേ അട്ടിമറിച്ചിരുന്നു.