രാഷ്ട്രപതി സ്ഥാനാര്‍ഥി: ബിജെപി പിന്തുണ സാംഗ്മയ്ക്ക്

single-img
21 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാംഗ്മയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. അകാലിദളിന്റെയും എഐഎഡിഎംകെയുടെയും ബിജു ജനതാദളിന്റെയും പിന്തുണയും സാംഗ്മയ്ക്ക് ലഭിക്കുമെന്ന് പാര്‍ട്ടി തീരുമാനം വിശദീകരിച്ചുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. പാര്‍ട്ടി മുഖ്യമന്ത്രിമാരുമായും നേതാക്കളുമായും ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനമെടുത്തതെന്നും സുഷമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രപതിതെരഞ്ഞെടുപ്പ് സംബന്ധിച്ച് എന്‍ഡിഎയില്‍ സമവായമുണ്ടാക്കാനാവാത്ത സാഹചര്യത്തിലാണ് സാംഗ്മയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചതെന്നും സുഷമ പറഞ്ഞു.