മുന്നണികളിൽ ഭിന്നത:പ്രണാബ് വിജയത്തിലേക്ക്

single-img
21 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പിനെച്ചൊല്ലി യു.പി.എ എൻ.ഡി. ഇടതു മുന്നണികളിൽ ഭിന്നത.പത്രിക സമർപ്പിക്കും മുൻപ് തന്നെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി പ്രണാബ് മുഖർജി തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി.സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്താനാവാതെ പി.എ സങ്മയെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചു.സി.പി.എമ്മും ഫോര്‍വേര്‍ഡ് ബ്ലോക്കും പ്രണബ് മുഖര്‍ജിയെ പിന്തുണക്കും.കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനില്ലെന്ന് പറഞ്ഞ് സി.പി.ഐയും ആര്‍.എസ്.പിയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.എൻ.ഡി.എ ഘടകകക്ഷികളായ ശിവസേനയും ജനതാദള്‍-യുവും പ്രണാബിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.യു.പി.എ ഘടക കക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.എ.പി.ജെ. അബ്ദുല്‍ കലാംമിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് മമത കോൺഗ്രസിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണു.ആറേകാല്‍ ലക്ഷത്തോളം മൂല്യവോട്ടുകൾ ഈ സാഹചര്യത്തിൽ പ്രണാബിനു ലഭിച്ച് വിജയിക്കാനാണു സാധ്യത.