പിന്‍മാറുമെന്ന് പേസിന്റെ ഭീഷണി

single-img
21 June 2012

ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് ഭീഷണിയുമായി രംഗത്ത്. ഒളിമ്പിക്‌സിന് രണ്ടു ടീമിനെ അയച്ചാല്‍ താന്‍ പിന്മാറുമെന്നറിയിച്ച് പെയ്‌സ് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന് കത്തയച്ചു. പെയ്‌സിന്റെയും ഭൂപതിയുടെയും പടലപ്പിണക്കത്തില്‍ ഇന്ത്യക്ക് നഷ്ടമാകുന്നത് ഒരു ഒളിമ്പിക് മെഡല്‍ തന്നെയാവും എന്നതാണ് വസ്തുത. പെയ്‌സിന്റെ ഭീഷണിയെത്തുടര്‍ന്ന് ഒളിമ്പിക്‌സിനുള്ള ഇന്ത്യയുടെ ഡബിള്‍സ് ടീമിനെ പ്രഖ്യാപിക്കുന്നത് ഇന്നത്തേക്കുമാറ്റി. ഇന്ന് ഉച്ചയ്ക്കുചേരുന്ന ടെന്നീസ് അസോസിയേഷന്റെ മീറ്റിംഗില്‍ ടീമിനെ പ്രഖ്യാപിക്കും. ഇന്നാണ് ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന ദിനം എന്നതും ടെന്നീസ് അസോസിയേഷന് സമ്മര്‍ദം നല്കുന്നു. ഭൂപതിയും ബൊപ്പണ്ണയും ഒരുമിച്ചേ കളിക്കൂ എന്ന തീരുമാനത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് അസോസിയേഷന്‍.