ഹോട്ടലുകളില്‍ ന്യായവില ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി

single-img
21 June 2012

ഹോട്ടലുകളില്‍ ഭക്ഷണത്തിന് ന്യായവിലയും ഗുണനിലവാരവും ഉറപ്പു വരുത്താന്‍ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭക്ഷ്യവില ഏകീകരിക്കാന്‍ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.