ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനം വൈകും

single-img
21 June 2012

ഈജിപ്തില്‍ സൈനികഭരണകൂടം പുതിയ പ്രസിഡന്റിനു അധികാരം കൈമാറുന്നതു ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഫലം പ്രഖ്യാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാളെ ഫല പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു അടുത്തയാഴ്ച വരെ കാത്തിരിക്കണമെന്ന് സൈനികഭരണകൂടം അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയും മുബാറക്കിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന എതിര്‍സ്ഥാനാര്‍ഥി അഹമ്മദ് ഷെഫീക്കും വിജയം അവകാശപ്പെട്ട സാഹചര്യത്തിലാണ് ഫല പ്രഖ്യാപനം വൈകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.