വാങ്കഡെ സംഭവം:ഷാരൂഖാനെതിരെ വീണ്ടും പരാതി

single-img
20 June 2012

ഐ പി എൽ  അഞ്ചാം സീസണിലെ കളിക്കിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബഹളമുണ്ടാക്കിയ നടൻ ഷാരൂഖിനെതിരെ വീണ്ടും പരാതി.മധ്യ പ്രദേശിലെ പ്രാദേശിക കോടതിയിൽ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഇന്ദ്രജീത്ത്‌ സിംഗ്‌ ആണ് ക്രിമിനല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് കോടതി ജൂലൈ ഒമ്പതിലേക്ക് മാറ്റിവച്ചു. മെയ്‌ 16-നാണ് വാങ്കഡെ സ്‌റ്റേഡിയത്തില്‍ വിവാദ സംഭവങ്ങള്‍ ഉണ്ടായത്. തൊട്ടടുത്ത ദിവസം ഷാരൂഖിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.