മാണിയും ജോസഫും യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് പി.സി.തോമസ്

single-img
20 June 2012

ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് എന്ന പേര് താന്‍ ചെയര്‍മാനായ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയി സ്വന്തം പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ കെ.എം മാണിയും പി.ജെ ജോസഫും അടക്കമുള്ള നേതാക്കള്‍ മാതൃപാര്‍ട്ടിയിലേക്കു മടങ്ങി വരണമെന്നു പി.സി തോമസ്. കെ.എം മാണിക്കോ പി.ജെ ജോസഫിനോ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു വേണം ചെയര്‍മാന്‍ സ്ഥാനത്ത് എത്താനെന്നും പി.സി.തോമസ് പറഞ്ഞു.