സിറിയയില്‍ പോരാട്ടം രൂക്ഷം; 46 പേര്‍ കൊല്ലപ്പെട്ടു

single-img
20 June 2012

സിറിയയില്‍ തുടര്‍ന്നുവരുന്ന പോരാട്ടം രൂക്ഷതയിലേക്ക്. ഇന്നലെ നടന്ന ഏറ്റുമുട്ടലുകളില്‍ 29 സൈനികര്‍ ഉള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടു.ലഡാക്കിയ പ്രവിശ്യയില്‍ മാത്രം 20 സൈനികര്‍ക്കു ജീവഹാനി നേരിട്ടു.കലാപകലുഷിതമായ സിറിയയില്‍ തുടരുന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് യുഎന്‍ നിരീക്ഷക സംഘത്തിന്റെ തലവന്‍ മേജര്‍ റോബര്‍ട്ട് മൂഡ് വ്യക്തമാക്കി. 300 നിരീക്ഷകരാണ് സിറിയയിലുള്ളത്. ഇതിനിടെ സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് മെക്‌സിക്കോ ഉച്ചകോടിക്കിടെ പ്രസിഡന്റ് ഒബാമയും പ്രസിഡന്റ് പുടിനും നടത്തിയ ചര്‍ച്ച കാര്യമായ ഫലമുണ്ടാക്കിയില്ല. സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത അസാദിന് ഇനി സിറിയയില്‍ ഭരണത്തില്‍ തുടരാനാവില്ലെന്ന് പുടിനോടും ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയോടും താന്‍ തുറന്നു പറഞ്ഞെന്നു ഒബാമ അറിയിച്ചു.