പാകിസ്ഥാനിൽ ഗായികയെ വെടി വെച്ചു കൊന്നു

single-img
20 June 2012

പെഷവാർ:പാകിസ്ഥാനിലെ യുവ ഗായികയായ ഗസാല ജാവേദി(24)നെ പെഷവാറിലെ വടക്കു പടിഞ്ഞാറൻ നഗരത്തിൽ വെച്ചു വെടിവെച്ചു കൊന്നു.ബ്യൂട്ടി സലൂണിൽ നിന്നിറങ്ങവെയായിരുന്നു തോക്കു ധാരികളുടെ ആക്രമണമുണ്ടായത്.2009ല്‍ സ്വാത്‌ താഴ്‌വരയില്‍ സൈന്യം ആക്രമണം ശക്‌തമാക്കിയ താലിബാന്റെ മര്‍ദകഭരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സംഗീതത്തില്‍ തൊഴില്‍ കണ്ടെത്താനായി അവിടം വിടുകയായിരുന്നു ഗസാല. എന്നാല്‍ താലിബാനല്ല ഈ അക്രമത്തിനു പിന്നിലെന്നും ഇവരുടെ മുന്‍ ഭര്‍ത്താവിനെയാണ് സംശയമെന്നും പോലീസ് പറഞ്ഞു.