രാഹുലിന്റെ ജന്മദിനത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കോണ്‍ഗ്രസിന്റെ വക സ്വര്‍ണ്ണമോതിരം സമ്മാനം

single-img
20 June 2012

എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കോണ്‍ഗ്രസ് വക സ്വര്‍ണ്ണഭാഗ്യം. പോണ്ടിച്ചേരി സര്‍ക്കാര്‍ പ്രസവ ആശുപത്രിയില്‍ ജനിച്ച 35 കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം നല്‍കിയാണ് ഐ.എന്‍.സി. പോണ്ടിച്ചേരി യൂണീറ്റ് ജന്മദിനം ആഘോഷിച്ചത്. 19 നായിരുന്നു രാഹുലിന്റെ ജന്മദിനം. യൂത്ത് കോണ്‍ഗ്രസിന്റെ പോണ്ടിച്ചേരി യൂണിറ്റാണ് ഈ ആശയം മുന്നോട്ടുവച്ചത്. അത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശങ്കര്‍ മോതിര വിതരണത്തിന് നേതൃത്വം നല്‍കി.