നാഷണൽ പെയിന്റ്സ് ഉടമ നിര്യാതനായി

single-img
20 June 2012

ഷാർജ:നാഷനൽ പെയിന്റ്സ് ഉടമ സലിം സായഗ്(63)നിര്യാതനായി.ഇന്നലെ രാവിലെ ജോർദാനിലായിരുന്നു അന്ത്യം.ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് നിർമ്മാണ സ്ഥാപനത്തിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.സലിം സായഗും സഹോദരങ്ങളും ചേർന്ന്1969ലാണ് നാഷനൽ പെയിന്റ്സിനു തുടക്കമിട്ടത്.1977 ൽ ഷാർജയിൽ സ്ഥാപിച്ച മധ്യ പൂർവ്വ ദേശത്തെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണു നാഷണൽ പെയിന്റ്സ്.പ്രതി വർഷം രണ്ട് ലക്ഷം ടൺ വരെ പെയിന്റ് നാഷണൽ പെയിന്റ്സിൽ ഉല്പാദിപ്പിക്കുന്നുണ്ട്.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി എം ടിവി ചാനലും സലിമിന്റെ ഉടമസ്ഥതയിലുള്ളതാണ്.