മുലായം ബിജെപിയുടെ ഏജന്റെന്ന് റഷീദ് ആല്‍വി

single-img
20 June 2012

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബിജെപിയുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി. മൊറാദാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മുലായത്തെ ആല്‍വി രൂക്ഷമായി വിമര്‍ശിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ വിജയപ്പിക്കണമെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വക്താവ് നടത്തിയ പരാമര്‍ശം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. മുലായത്തിനെതിരായ പരാമര്‍ശത്തില്‍ ആല്‍വി മാപ്പു പറയണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.