റിയോ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ബ്രസീലിലേയ്ക്ക്

single-img
20 June 2012

ലോസ് കാബോസ്:ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ് റിയോ ഉച്ച കോടിയിൽ പങ്കെടുക്കാനായി മെക്സിക്കോയിൽ നിന്നും ബ്രസീലിലേയ്ക്ക് യാത്രതിരിച്ചു.യോ ഡി ജനീറോയില്‍ നടക്കുന്ന റിയോ പ്ലസ്-20 ഉച്ചകോടിയിലാണ് അദ്ദേഹം പങ്കെടുക്കുക.മൂന്നു ദിവസത്തെ ഉച്ചകോടിയിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ പങ്കെടുക്കും.അതിനുശേഷം ശനിയാഴ്ച്ച അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.മെക്സിക്കോയിലെ ലോസ് കബോസിൽ വെച്ച് നടന്ന ജി-20 ഉച്ചകോടിയിൽ മന്മോഹൻ സിംഗ് പങ്കെടുത്തിരുന്നു.യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി അന്താരാഷ്ട്ര നാണ്യനിധിക്ക് (ഐ.എം.എഫ്) ഇന്ത്യ 55,000 കോടി രൂപ (1000 കോടി ഡോളര്‍) നല്‍കുമെന്ന് അദ്ദേഹം ഈ സമ്മേളനത്തിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു.