ഹോമിയോ മെഡിക്കൽ കോളേജിൽ മരുന്നില്ല,രോഗികൾ നെട്ടോട്ടമോടുന്നു

single-img
20 June 2012

തിരുവനന്തപുരം:ഐറാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ അത്യാവശ്യ മരുന്നുകൾ പോലും കിട്ടാതെ രോഗികൾ വലയുന്നു.നഗരം മുഴുവൻ പനിച്ച് വിറയ്ക്കുമ്പോൾ ആശുപത്രിയിൽ എത്തുന്ന രോഗികൾ മരുന്നു കിട്ടാതെ നെട്ടോട്ടമോടുകയാണു.സൌജന്യമായി മെഡിക്കൽ കോളേജ് വഴി ലഭിക്കേണ്ട മരുന്നുകളാണു ഇപ്പോൾ ലഭ്യമല്ലാത്തത്.സൌജന്യ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ രോഗികൾക്ക് പുറത്ത് നിന്നും മരുന്ന് വാങ്ങാൻ കുറിപ്പ് കൊടുത്ത് വിടുകയാണു ഡോക്ടറന്മാർ ഇപ്പോൾ ചെയ്യുന്നത്.പുറത്തു നിന്നും മരുന്നുകൾ ചെറിയ അളവിൽ ലഭിക്കാത്തതിനാൽ ആവശ്യത്തിലധികം മരുന്നുകൾ വൻ വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണു രോഗികൾ