അട്ടപ്പാടി ഡാംമില്‍ വിവിര ശേഖരണത്തിനെത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

single-img
20 June 2012

അട്ടപ്പാടി അണക്കെട്ടു പ്രദേശത്ത് വിവരശേഖരണത്തിനെത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ ചിറ്റൂര്‍ ജംഗ്ഷനില്‍ തടഞ്ഞുവച്ചു.ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംഘത്തിന് അണക്കെട്ട് പ്രദേശം സന്ദര്‍ശിക്കാനോ വിവരശേഖരണം നടത്താനോ കഴിഞ്ഞില്ല.മുടങ്ങിക്കിടക്കുന്ന അട്ടപ്പാടി ഡാം നിര്‍മാണം പുനരാരംഭിക്കാന്‍ കേരള സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച നടത്തുന്ന വേളയിലാണ് തമിഴ്്‌നാട് സംഘം അട്ടപ്പാടിയിലെത്തി വിവരശേഖരണം നടത്തി മടങ്ങുന്നത്. കഴിഞ്ഞ ദിവസം തമിഴ മാധ്യമ പ്രവര്‍ത്തകര്‍ അണക്കെട്ടുപ്രദേശം സന്ദര്‍ശനം നടത്തുകയും അണക്കെട്ടിനെതിരായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുകയുമുണ്ടായി.ഇത്തരത്തിലുള്ള തമിഴ്്‌നാടിന്റെ ഇടപെടല്‍ അണക്കെട്ടു നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് അനുമതിയില്ലാതെ കടന്നുവരുന്ന തമിഴ്്‌നാടുസംഘത്തെ അണക്കെട്ടു പ്രദേശം സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിന്റെ പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.