ഐസ്ക്രീം കേസ്:വി.എസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

single-img
19 June 2012

കോഴിക്കോട്:ഐസ്ക്രീം പെൺ വാണിഭക്കേസ് അട്ടിമറിച്ചെന്ന കേസിൽ വി.എസ് അച്യുതാനന്ദൻ ജൂലൈ ആറിനു നേരിട്ട് ഹാജരായി പാരാതി നൽകണമെന്ന് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു.കേസ് അട്ടിമറിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.ഇതിനെതിരെ വി.എസ് ഹർജി നൽകിയെങ്കിലും നേരിട്ട് ഹാജരായാൽ മാത്രമേ ഹർജി പരിഗണിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.ഏതു നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്‌ വി.എസ്‌ ഹര്‍ജി നല്‍കിയതെന്ന് കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട്‌ ചോദിച്ചു.ഐസ്ക്രീം കേസ് അന്വേഷണം കുഞ്ഞാലികുട്ടി അട്ടിമറിച്ചു എന്ന് പറയുന്നതിൽ തെളിവിലെന്നും അതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റപത്രം നല്‍കാന്‍ സാധിക്കില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.എഡിജിപി വിന്‍സെന്റ്‌ എം പോള്‍, അനൂപ്‌ കുരുവിള ജോണ്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ്‌ അന്വേഷണം നടത്തിയത്‌.