സിറിയയിൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഒബാമയും പുടിനും

single-img
19 June 2012

മെക്സിക്കോ:സിറിയയിലെ ആഭ്യന്തര യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു എസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ആവശ്യപ്പെട്ടു.മെക്സിക്കോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്.പ്രസിഡന്റ് പദത്തിൽ എത്തിയതിനുശേഷം പുടിൻ ഒബാമയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു ഇത്.രാജ്യത്തിന്റെ ഭാവിയും ജനാധിപത്യവും രൂപപ്പെടുത്താൻ സിറിയൻ ജനതയ്ക്ക് അവകാശമുണ്ട്.അതിനുള്ള അധികാരം അവർക്ക് നൽകണമെന്നും ഇരുവരും വ്യക്തമാക്കി.സിറിയയിലേക്ക് രണ്ടു യുദ്ധക്കപ്പലുകൾ അയയ്ക്കാനുള്ള റഷ്യയുടെ നീക്കത്തെത്തുടർന്നാണ് ഇരുവരും പ്രസ്താവനയിറക്കിയത്.