രാസവള വില വർദ്ധന:സർക്കാരിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

single-img
19 June 2012

തിരുവനന്തപുരം:രാസവിള വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനോട് താൻ യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജൂലായ് ഒന്നിനും രണ്ടിനും ഡല്‍ഹിയിലെത്തി കേന്ദ്രകൃഷിമന്ത്രിയേയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും കണ്ട് നടത്തുമെന്നും മുഖ്യമന്ത്രിയും കൃഷിമന്ത്രിയും പറഞ്ഞു. രാസവളത്തിന്റെ സബ്സിഡി വർധിപ്പിക്കണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു.