കൂടംകുളം ആണവനിലയം:രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു

single-img
19 June 2012

ചെന്നൈ:കൂടം കുളം ആനവിലയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ആണവ നിലയം കമ്മീഷൻ ചെയ്യാനുള്ള നീക്കത്തിനിടെയാണ് കോടതിയുടെ ഇടപെടൽ.ആണവ നിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ സംബന്ധിച്ച രേഖ സമർപ്പിക്കാനും തമിഴ്നാട് മലിനീകരണ ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.