ജഗതിയുടെ ആരോഗ്യനിലയിൽ പുരോഗതി

single-img
19 June 2012

ജഗതിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടെന്ന് ഡോക്ടറന്മാർ.വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണു ജഗതി.അദ്ദേഹം ഇപ്പോള്‍ ആളുകളെ തിരിച്ചറിയാനും കൈകളും കാലുകളും ചലിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.രണ്ട് മാസത്തിനുള്ളിൽ സംസാരശേഷി വീണ്ടെടുക്കാനാകുമെന്ന് ഡോക്ടറന്മാർ അറിയിച്ചു.വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗം തലവന്‍ ഡോ. മാത്യു അലക്‌സാണ്ടര്‍, ഡോ. ജോര്‍ജ് തര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജഗതിയെ ഇപ്പോള്‍ ചികിത്സിക്കുന്നത്.