സ്വർണ്ണവിലയിൽ മാറ്റമില്ല

single-img
19 June 2012

കൊച്ചി:സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ പവൻ വില 160 രൂപ വർദ്ധിച്ച് 22,360 രൂപയും ഗ്രാമിന് 20 രൂപ കൂടി 2,795 രൂപയുമായി .കഴിഞ്ഞ വ്യാഴാഴ്ച്ച രേഖപ്പെടുത്തിയ 22,200 രൂപയായിരുന്നു പവൻ വിലയിൽ ഇതു വരെയുള്ള റെക്കോർഡ്.മാന്ദ്യ കാലത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് ഡിമാൻഡ് കൂടുന്നതാണ് വില ഉയരാൻ കാരണം. ആഗോള വിപണിയിൽ സ്വർണ്ണ വില ഒരു ട്രോയ് ഔൺസിന് ഒമ്പത് ഡോളർ വർധിച്ച് 1629 ഡോളറായി.