സൽമാൻ രാജകുമാരൻ സൌദി കിരീടാവകാശി

single-img
19 June 2012

സൌദി അറേബ്യയുടെ കിരീടാവകാശിയു ഉപപ്രധാനമന്ത്രിയുമായി അബ്ദുല്ല രാജാവ് അര്‍ധ സഹോദരന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചു. കിരീടാവകാശിയുമായിരുന്ന നയീഫ് രാജകുമാരന്‍റെ മരണത്തെ തുടര്‍ന്നാണിത്. ആഭ്യന്തരമന്ത്രിയായി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍അസീസിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിരോധമന്ത്രിയും കിരീടാവകാശിയുമായിരുന്ന അമീര്‍ സുൽത്താന്റെ മരണാനന്തരം 2011 നവംബറിലാണ് അമീര്‍ സല്‍മാന്‍ പ്രതിരോധമന്ത്രിയായത്. 1935 ല്‍ റിയാദില്‍ ജനിച്ച ഇദ്ദേഹം 1954 ല്‍ റിയാദിന്റെ ഡെപ്യൂട്ടി ഗവര്‍ണറായാണ് പൊതു രംഗത്തേക്ക് കടന്നുവന്നത്. 55 ല്‍ ഗവര്‍ണറായി ചുമതലയേറ്റു. പിന്നീട് 60 ല്‍ രാജിവെച്ചെങ്കിലും 63 ല്‍ വീണ്ടും ഗവര്‍ണറായി നിയമിക്കപ്പെട്ടു. 2011 ല്‍ അമീര്‍ സുൽത്താന്‍ മരിക്കുന്നത് വരെ റിയാദ് ഗവര്‍ണറായിരുന്നു അമീർ സൽമാൻ.