പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം”അയ്യ” സെപ്തംബറിൽ

single-img
19 June 2012

പൃഥ്വിരാജ്-റാണി മുഖർജി ജോഡി ഒന്നിക്കുന്ന ബോളിവുഡ് ചിത്രം സെപ്തംബർ 18നു റിലീസ് ചെയ്യും.ബോളിവുഡ്‌ സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ്‌ കാശ്യപും വൈകോം 18 പ്രൊഡക്‌ഷന്‍സും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്നതാണു ചിത്രം.മറാത്തി പെൺകുട്ടി ഒരു തമിഴ് കലാകാരനുമായി പ്രണയത്തിലാകുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.ഇന്ത്യയിലെ വടക്ക്-തെക്ക് സംസ്കാരങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം നർമ്മത്തിൽ ചാലിച്ചുള്ള പ്രണയകഥയാണു അയ്യ.പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണു ഇത്.