ടി.പി വധം മുഖ്യ സൂത്രധാരൻ കുഞ്ഞനന്തനെന്ന് പ്രോസിക്യൂഷൻ

single-img
18 June 2012

തലശ്ശേരി:ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഭവത്തിന്റെ മുഖ്യ സൂത്രധാരൻസി .പി.എം.പന്നൂർ ഏരിയാ കമ്മിറ്റി അംഗം  പി.കെ കുഞ്ഞനന്തനെന്ന് പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ അറിയിച്ചു.മുന്‍പു നാലുതവണ ചന്ദ്രശേഖരനെതിരെ വധശ്രമമുണ്ടായതിനെക്കുറിച്ചും കുഞ്ഞനന്തന്‌ അറിവുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും ഇതിനെക്കുറിച്ച് ഗൂഢാലോചന നടന്നു. ഇത്തരമൊരാള്‍ക്ക്‌ ജാമ്യം അനുവദിക്കുന്നത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാൽ കേസിൽ കുഞ്ഞനന്തനെതിരെ തെളിവില്ലെന്ന് അദ്ദേഹത്തിന്റെ വക്കീൽ വാദിച്ചു.പക്ഷെ അറസ്‌റ്റിലായ ആറു പ്രതികളിൽ നിന്നും കുഞ്ഞനനന്തന്റെ പങ്ക്‌ വ്യക്‌തമായതായി പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.ഹർജിയിൽ കോടതി നാളെ വിധി പറയും.കോടതിയുടെ ആവശ്യപ്രകാരം ഇന്ന് കേസ് ഡയറി മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കി.