എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

single-img
18 June 2012

തിരുവനന്തപുരം:അനീഷ് രാജന്റെ കൊലയാളികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ കയറി എസ്.എഫ്ഐക്കാര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു.യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ആരംഭിച്ച മാര്‍ച്ച് സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പോലീസ് തടഞ്ഞതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ അരമണിക്കൂറോളം റോഡില്‍ കുത്തിയിരിന്നു. പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍  വിസമ്മതിക്കുകയായിരുന്നു.