പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

single-img
18 June 2012

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ലാത്തിച്ചാര്‍ജ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. അനീഷ് രാജന്‍ കൊലക്കേസില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജിന്റെ പേരിലായിരുന്നു അടിയന്തരപ്രമേയം. അനീഷ് രാജന്‍ കൊലക്കേസില്‍ ഒന്‍പതു പേരുടെ പേരുകളാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്നും ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്താനെത്തിയ കുട്ടികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.