നെയിഫ് രാജകുമാരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

single-img
18 June 2012

റിയാദ്:സൌദി അറേബ്യയുടെ കിരീടാവകാശിയായ നയീഫ് രാജകുമാരന്(78) ആയിരങ്ങളുടെ അന്ത്യാഞ്ജലി.വിശുദ്ധ നഗരമായ മെക്കയിലായിരുന്നു ഖബറടക്കം.സൌദി രാജാവ് കിംഗ് അബ്ദുള്ളയുള്‍പ്പെടെ നിരവധി പേര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി, പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ്, ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുള്ള-11, അബുദബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ തുടങ്ങിയ ലോകനേതാക്കള്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് പങ്കെടുത്തത്.