ധോനി നല്ല ക്യാപ്റ്റൻ:ദ്രോഗ്ബ

single-img
18 June 2012

ന്യൂഡൽഹി:ഇന്ത്യക്ക് ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോനി വളരെ നല്ല ക്യാപ്റ്റനാണെന്നും എന്നാൽ അദ്ദേഹത്തിന്റെ പേര് ഉഛരിക്കുവാൻ തനിക്ക് കഴിയുന്നില്ലെന്നും ഇംഗ്ലീഷ് ടീം ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം ചൂടിച്ച ഐവറി കോസ്റ്റ് താരമായ ദ്രോഗ്ബ പറഞ്ഞു.ഒരു സ്വകാര്യ ചടങ്ങിനായി ഡൽഹിയിലെത്തിയപ്പോഴാണ് അദ്ദേഹം തന്റെ മനസ്സിലെ ക്രിക്കറ്റ് അറിവുകൾ പങ്കുവെച്ചത്.കഴിഞ്ഞ ക്രിക്കറ്റ് ലോകക്കപ്പ് കണ്ടിരുന്നു. ഇന്ത്യ ലോക ചാമ്പ്യന്മാരാണെന്നറിയാം. ഇംഗ്ളണ്ടിലുള്ളവരെല്ലാം ഇവിടത്തെ ക്രിക്കറ്റര്‍മാരെക്കുറിച്ച് സംസാരിക്കുന്നതിനര്‍ഥം അവര്‍ മികവുറ്റ താരങ്ങളാണെന്നാണ്. -ദ്രോഗ്ബ പറഞ്ഞു.വളരെ കുറച്ചു രാജ്യങ്ങളിലെ ക്രിക്കറ്റ് കളിക്കുന്നുള്ളൂ.അതു കൊണ്ട് ക്രിക്കറ്റ് ഫുഡ്ബോളിനെക്കാളും ചെറുതെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.