കുനിയിൽ ഇരട്ടക്കൊല മൂന്നു പേർ കൂടി അറസ്റ്റിൽ

single-img
18 June 2012

കുനിയിൽ ഇരട്ടക്കൊലപാതകക്കേസിൽ മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തു.അരീക്കോട് സ്വദേശികളായ ഉമ്മർ, റഷീദ്, റാഷിദ് എന്നിവരാണ് അറസ്റിലായത്. ഇതോടെ കേസില്‍ അറസ്റിലായവരുടെ എണ്ണം 15 ആയി. കുനിയില്‍ അതീഖ് റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദ് (37), പിതൃസഹോദരന്‍ കൊളക്കാടന്‍ കുഞ്ഞാപ്പു എന്ന അബൂബക്കര്‍ (46) എന്നിവരെയാണ് ഏഴോളം പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്.ടാറ്റാസുമോയില്‍ എത്തി ആസാദിനെ വെട്ടിയ സംഘത്തിലുണ്ടായിരുന്ന ഉമ്മറാണ് പ്രതികള്‍ക്ക് ആയുധപരിശീലനം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഉമ്മർ തെങ്ങു കയറ്റ തൊഴിലാളിയാണ് .അക്രമത്തിനുപയോഗിച്ച ഇയാളുടെ പണിയായുധം പോലീസ് കസ്റ്റഡിയിലെടുത്തു.സുഡാനി റഷീദ് സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് വടിവാള്‍ കൊണ്ടുവരാന്‍ പോയിരുന്നു. റാഷിദാണ് മുഖംമൂടിയും മറ്റു ആയുധങ്ങളും ഒരുക്കിയത്. കൊലയുടെ ആസൂത്രണത്തില്‍ തുടക്കത്തില്‍ പങ്കാളികളാവുകയും ഒരുമാസം മുമ്പ് ഗള്‍ഫിലേക്ക് പോകുകയും ചെയ്ത മുജീബിനെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.