കൊങ്കൺ റെയിൽ പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു.

single-img
18 June 2012

മുംബൈ:കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചു.അഡാവലിക്കും വിൽവാറയ്ക്കും മധ്യേ ഇന്നു പുലർച്ചയോടെയാണ്  മണ്ണിടിച്ചിലുണ്ടായത്.ഈ പ്രദേശം താരതമ്യേന മണ്ണിടിച്ചിലിനു സാധ്യത കുറവുള്ള മേഖലയാണ്.അതു കൊണ്ടു തന്നെ റെയിവേ അധികൃതരെ ഈ സംഭവം ആശങ്കയിലാക്കിയിരിക്കുകയാണ്.