മകളെ പീഡിപ്പിച്ച ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

single-img
18 June 2012

മൂന്നര വയസ്സുകാരി മകളെ പീഡിപ്പിച്ച കേസിൽ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയെ തുടർന്നാണു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഭാര്യ മലയാളിയായ സുജ ജോണ്‍സിന്റെ പരാതിയെ തുടര്‍ന്നാണ് ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഡെപ്യൂട്ടി ഹെഡ് ഓഫ് ചാന്‍സറി പാസ്‌കല്‍ മസൂരിയറിനെതിരെ ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തത്.