മുന്‍ രാജ്യസഭാംഗം ദീപാങ്കര്‍ മുഖര്‍ജി അന്തരിച്ചു

single-img
18 June 2012

മുന്‍ രാജ്യസഭാംഗവും സിഐടിയു നേതാവുമായിരുന്ന ദീപാങ്കര്‍ മുഖര്‍ജി (69) അന്തരിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ രാവിലെ 7.40 നായിരുന്നു അന്ത്യം. പാന്‍ക്രിയാസില്‍ ബാധിച്ച ക്യാന്‍സറിന് ചികിത്സയിലായിരുന്നു അദ്ദേഹം. പശ്ചിമബംഗാള്‍ സ്വദേശിയായ അദ്ദേഹം എന്‍ജിനീയറായിരുന്നു. ഇവിടെ നിന്നാണ് തൊഴിലാളി സംഘടനാ പ്രവര്‍ത്തന രംഗത്തെത്തുന്നത്.