മകളെ പീഡിപ്പിച്ച കേസിൽ നയതന്ത്രജ്ഞന്റെ വിചാരണ ഇന്ത്യയിൽ വേണമെന്ന് ഭാര്യ

single-img
18 June 2012

ബാംഗ്ലൂർ:മൂന്നര വയസുള്ള മകളെ പീഡിപ്പിച്ച പിതാവായ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ പാസ്കൽ നസുരിയറി(39)ന്റെ വിചാരണ ഇന്ത്യയിൽ തന്നെ വേണമെന്ന് ഇന്ത്യൻ വംശജ കൂടിയായ സുജ ജോൺസൺ(ഭാര്യ) ആവശ്യപ്പെട്ടു.ഇവർ ഈ ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും കത്തെഴുതി.ബാംഗ്ലൂരിലെ ഫ്രഞ്ച് കോൺസുലേറ്റ് ഉപമേധാവിയായതിനാൽ നസുരിയറിന് അവിടെ നയതന്ത്ര പരിരക്ഷ ലഭിക്കും എന്നതു കൊണ്ട് വിചാരണ പൂർത്തിയാകും വരെ ഇയാളെ ഇന്ത്യ വിടാൻ അനുവദിക്കരുതെന്നാണ് ഭാര്യ സുജ ജോൺസിന്റെ ആവശ്യം.മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുജോലിക്കാരിയാണ് സുജയെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചപ്പോള്‍ പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് ഒരു എന്‍ ജി ഒയുടെ സഹായത്തോടെയാണ് ഇവര്‍ ഭര്‍ത്താവിനെതിരെ ഹൈ ഗ്രൌണ്ട്സ് പൊലീസില്‍ പരാതി നല്‍കിയത്.പീഡനത്തിനിരയായ മൂന്നര വയസ്സുകാരിക്കു പുറമെ ഏഴും ഒന്നരയും വയസ്സുള്ള ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്.