രാഷ്ട്രപതി സ്ഥാനാര്‍ഥി: അബ്ദുള്‍ കലാമിന് പിന്തുണയുമായി ആര്‍എസ്എസ് മേധാവി

single-img
18 June 2012

രാഷ്ട്രപതി സ്ഥാനത്തേക്ക് എ.പി.ജെ അബ്ദുള്‍ കലാമിന് പിന്തുണയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആര്‍എസ്എസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. കലാമിന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്ക് പോലും ഉറപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് ആര്‍എസ്എസ് മേധാവി ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയത്. കലാമിനെ ലാളിത്യമുള്ള ഒരു മനുഷ്യനായിട്ടാണ് സാധാരണക്കാര്‍ കാണുന്നത്. ബാക്കിയുള്ളവര്‍ക്കെല്ലാം രാഷ്ട്രീയ പശ്ചാത്തലമുണ്ട്. എന്നാല്‍ കലാമിന് അതില്ലെന്നും അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നല്ലതായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.